ഇന്ത്യയില്‍ പല സ്ഥലങ്ങളിലും കണ്ടു വരുന്ന ഒരിനം പാഴ്‌ചെടിയാണ് കൃഷ്ണകിരീടം (Red Pagoda Tree). ഹനുമാന്‍ കിരീടം, പെരു, കൃഷ്ണമുടി എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ചെടി പൊതുവേ തണലുള്ള പ്രദേശങ്ങളിലാണ് വളരുന്നത്[1]. ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ ചെടിയില്‍ ചുവപ്പു കലര്‍ന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കള്‍ ഉണ്ടാവുന്നു.വലിപ്പമുള്ള ഇലകള്‍ ഇതിന്റെ പ്രത്യേകതയാണ്[2] ഇതിന്റെ പൂക്കള്‍ തൃക്കാക്കരയപ്പനെ അലങ്കരിക്കാനും ഓണത്തിനു പൂക്കളം ഒരുക്കാനും ഉപയോഗിക്കാറുണ്ട്.
Wednesday, December 26, 2007
Subscribe to:
Post Comments (Atom)
1 comment:
നിങ്ങളുടെ പോസ്റ്റിലെ ഫോട്ടോ കാണാന്‍ പറ്റുന്നില്ലല്ലോ.
പിന്നെ ഈ പറഞ്ഞ ഹനുമാന്‍ കിരീടം ഞങ്ങളുടെ വീട്ടുപറമ്പില്‍ ധാരാളം ഉണ്ടു(നാട്ടില്‍).അതില്‍ നിന്നും ഞാന്‍ ഇവിടെ ബോംബെയിലെക്കു രണ്ട് വര്‍ഷം മുന്‍പു ഒന്നു രണ്ടു ചെടി കൊണ്ടുവന്നു നട്ടിരുന്നു.(കമ്പനിയിലെ ഗാര്‍ഡനില്‍)അതില്‍ അത്ര വലുതല്ലാത്ത പൂവും വിരിഞ്ഞിരുന്നു. ചെടി ചട്ടിയില്‍ വച്ചതു കൊണ്ടാവണം അതിനു നാട്ടിലെ പോലെ വലുപ്പം ഇല്ലതെ പോയതു.
ഞങ്ങള്‍ ഓണത്തിനു ഇതിന്റ് പൂവു ഇറുത്തും,ചെറ്തായി അരിഞ്ഞിട്ടും പൂക്കളമൊരുക്കാറുണ്ടു.
നന്നായി വിരിഞ്ഞു വന്നാല്‍ കാണാന്‍ നല്ല ചേലുണ്ടാകും. കമെന്റില്‍ ഫോട്ടോ ഇടാന്‍ പറ്റുമോ? എങ്കില്‍ ഞാന്‍ എന്റെ കയ്യില്‍ ഉള്ള ഒരു ഫോട്ടോ ഇതിന്റെ കൂടെ ഈടുമായിരുന്നു.
എതായാലും ഇങ്ങിനെഒരു ബ്ലൊഗു കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.
Post a Comment