Monday, November 26, 2007

എരുക്ക്


ഇന്ത്യയില്‍ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ എരുക്ക്. ഇവ കേരളത്തിലെ പറമ്പുകളിലും വഴിയരികിലും സാധാരണ കാണാപ്പെടുന്നു. എരുക്ക് പ്രധാനമായും രണ്ട് തരത്തിലാണ്‌ ഉള്ളത്. അര്‍ക്കം എന്നറിയപ്പെടുന്ന ചുമന്ന പുഷ്പങ്ങള്‍ ഉണ്ടാകുന്നവയും, അലര്‍ക്ക എന്നറിയപ്പെടുന്ന വെളുത്ത പുഷ്പങ്ങള്‍ ഉണ്ടാകുന്നവയും. ഹൈന്ദവ ക്ഷേത്രാചാരങ്ങളില്‍ എരുക്ക് ഉപയോഗിക്കുന്നു. ഹോമത്തിനായി എരുക്കിന്റെ കമ്പുകള്‍ ഉപയോഗിക്കുന്നു.കൂടാതെ ശിവക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്നതിനായി എരുക്കിന്റെ പൂവ്കൊണ്ട് മാലയും ഉണ്ടാക്കുന്നുണ്ട്.

No comments: